വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

'ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്ന് ഏകോപനം നടത്തി; ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല, ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി'

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സീസണ്‍ ഇത്രമാത്രം കുഴപ്പത്തിലാക്കിയ സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഡി സതീശന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമലയില്‍ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പറയുന്നത്. യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്നിട്ടാണ് അവിടെ എല്ലാത്തിന്റെയും ഏകോപനം നടത്തിയത്. ഈ സര്‍ക്കാര്‍ ഒരു ചുക്കും നടത്തിയില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയ ആളുകള്‍ ഇത്തവണത്തെ സീസണ്‍ കുടി വികലമാക്കിയെന്നും സതീശന്‍ പറഞ്ഞു. പത്തും പതിനഞ്ചും മണിക്കൂര്‍ നീണ്ട ക്യൂ നിയന്ത്രിക്കാന്‍ സംവിധാനമോ, ഭക്തര്‍ക്ക് കുടിവെളളം പോലും നല്‍കിയിരുന്നിലലെന്നും ടോയ്‌ലറ്റില്‍ പോലും വെള്ളം ഇല്ലായിരുന്നെന്നും സതീശന്‍ പറഞ്ഞു. വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍, മലിനമായ പമ്പ ഇതൊക്കെയാണ് നിലവിലെ അവസ്ഥ. മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടത് ചെയ്യേണ്ടത് ഒരാഴ്ച മുന്‍പാണോയെന്നും സതീശന്‍ ചോദിച്ചു. ഇത്തവണത്തെ ശബരിമല സീസണ്‍ മനഃപൂര്‍വം സര്‍ക്കാര്‍ കുഴപ്പത്തിലാക്കിയതാണെന്നും സതീശന്‍ പറഞ്ഞു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഫണ്ട് നല്‍കാതെ മുഴുവന്‍ തകരാറിലാക്കിയെന്നും സതീശന്‍ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനത്തില്‍ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ധിച്ചത്. മൂന്നരലക്ഷം മലയാളികളെ പട്ടികടിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇവിടെക്ക് ടൂറിസ്റ്റുകള്‍ വരുമോ?. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഒരുമഴ പെയ്താല്‍ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ടാണ്. ഇതിനായി ഒരു പദ്ധതിയുമില്ല. യുഡിഎഫിന് കൃത്യമായ പരിപാടികളും പദ്ധതികളുമുണ്ട്. അത് ജനത്തിന് മുന്നില്‍ അവതരിപ്പിക്കും. ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതിനെതിരായ കുറ്റപത്രം ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുക്കിലും മൂലയിലും വിശദമായി അവതരിപ്പിക്കുകയും ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യുകയും ചെയ്യും. അന്തിമ വിചാരണയ്ക്ക് മുന്‍പായി നടക്കുന്ന വിചാരണയാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

vd satheesan against government on sabarimala preparations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

'നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു എൻ്റെ അഴകീ'; നയൻതാരക്ക് പിറന്നാൾ സമ്മാനമായി വിഘ്നേഷ് നൽകിയത് 10 കോടിയുടെ റോൾസ് റോയ്സ്

'സ്ഥാനാര്‍ഥിയാക്കി വിഎം വിനുവിനെ അപമാനിച്ചു; കോണ്‍ഗ്രസ് സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണം'

പട്ടാപ്പകല്‍ വന്‍കൊള്ള; എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7.11 കോടി രൂപ കവര്‍ന്നു; ഇന്നോവയിലെത്തിയ സംഘത്തിനായി തിരച്ചില്‍

'ഒരേയൊരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റേതാണ്'; മോദിയുടെ കാല്‍ തൊട്ട് വന്ദിച്ച് ഐശ്വര്യയുടെ പ്രസംഗം; വിഡിയോ വൈറല്‍

SCROLL FOR NEXT