ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടനെ ആശ്വസിപ്പിക്കുന്ന സഹപാഠികള്‍/ ഫെയ്‌സ്ബുക്ക് 
Kerala

'റീ കൗണ്ടിങ് സമയത്ത് രണ്ടുതവണ വൈദ്യുതി നിലച്ചു; എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മയില്‍ കണ്ടത്'

എന്ത് കാരണത്താല്‍ കെഎസ്‌യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരള വര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ആദ്യ കൗണ്ടിങ്ങില്‍ വിജയിച്ച കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു കെഎസ്‌യു സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടനെ വിജയിപ്പിച്ചത്. എന്നാല്‍, വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്‌ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് സതീശന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സതീശന്റെ വിമര്‍ശനം.

എന്ത് കാരണത്താല്‍ കെഎസ്‌യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടത്. റീ കൗണ്ടിങ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്‌ഐ ക്രിമിനലുകളാണ് അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തതെന്ന് സതീശന്‍ ആരോപിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ടെന്നും ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണെന്നും സതീശന്‍ പറഞ്ഞു.

ആദ്യ കൗണ്ടിങ്ങില്‍ കെഎസ്‌യു സ്ഥാനാര്‍ഥി ഒരു വോട്ടിനായിരുന്നു ജയിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. എന്നാല്‍, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെഎസ്‌യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തി. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന് ജയം. ഇതോടെ കെഎസ്‌യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 11 വോട്ടിന് വിജയിച്ച് അനിരുദ്ധനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT