vd satheesan 
Kerala

'ആരും ബിജെപിയിലേക്ക് പോയിട്ടില്ല, അങ്ങനെ പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം'; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ വി ഡി സതീശന്‍

മറ്റത്തൂര്‍ പഞ്ചായത്തിലെ സാഹചര്യം രാഷ്ട്രീയ ചര്‍ച്ചയാവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് വി ഡി സതീശന്‍ പ്രതികരണവുമായി രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും ബിജെപിയില്‍ പോയില്ലെന്നും എല്‍ഡിഎഫ് നിശ്ചയിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ വിമതന് പിന്തുണകൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മറ്റത്തൂര്‍ പഞ്ചായത്തിലെ സാഹചര്യം രാഷ്ട്രീയ ചര്‍ച്ചയാവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് വി ഡി സതീശന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

എട്ടുപേര്‍ പാര്‍ട്ടി തീരുമാനം ലംഘിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ നടപടി എടുത്തതിനാണ് മറ്റത്തൂരില്‍ അംഗങ്ങള്‍ക്ക് എതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോടും വിഡി സതീശന്‍ പ്രതികരിച്ചു. അങ്ങനെ പോകണം എന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.

കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല മറ്റത്തൂരില്‍ കണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉയര്‍ത്തിയ വിമര്‍ശനം. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടത്. എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു എന്നും മുഖ്യമന്ത്രി കുറിച്ചു.

vd satheesan reaction Congress-BJP alliance in Mattathur panchayath, Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

ആയുർവേദ നഴ്‌സിങ്,ബി.ഫാം. കോഴ്‌സുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്

ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി

ഇന്ത്യന്‍ ടീമിനായി കളിച്ചു, പതാകയും പുതച്ചു; പാകിസ്ഥാന്‍ രാജ്യാന്തര കബഡി താരത്തിന് വിലക്ക്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 35 lottery result

SCROLL FOR NEXT