കോട്ടയം: വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പുന്തറ കവലയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാശ്രമം നടത്തിയത്.
രാവിലെ 10 മണിയോടെ പെട്ടി ഓട്ടോയിലാണ് ഇയാള്‍ കുറുപ്പന്തറ കവലയിലെത്തിയത്. തുടര്‍ന്ന് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഓട്ടോയില്‍ കയറി ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.
ലൈറ്ററുമായി നിന്ന ഫ്രാന്‍സിസിനെ, സ്ഥലത്തെത്തിയ കുറുപ്പന്തറ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഡി സതീശനെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞാണ് പൊലീസ് ഫ്രാന്‍സിസിനെ അനുനയിപ്പിച്ചതെന്നാണ് വിവരം. ജനങ്ങളുടെ വോട്ടുമേടിച്ച ശേഷം ജനങ്ങളെ പറ്റിക്കരുതെന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നലെ പ്രകടനങ്ങള്‍ നടന്നിരുന്നു. കോണ്‍ഗ്രസില്‍ നോക്കുകൂലി വേണ്ടെന്നും, വിജയത്തിനായി പ്രവര്‍ത്തിച്ച പടനായകനെ തന്നെ നാടിന്റെ നായകനാക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആ പരിപ്പ് ഇവിടെ വേവില്ല കോവാലാ, ഇരിക്കൂര്‍ കണ്ട് പനിക്കേണ്ടെന്ന് കെസി വേണുഗോപാലിനെതിരെ ഇരിക്കൂറില്‍ ഫ്‌ലക്‌സ് ബോര്‍ഡുകല്‍ ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates