മുഖ്യമന്ത്രി വി ഡി സതീശന്‍ 
Kerala

അനുനയ നീക്കവുമായി വി ഡി സതീശന്‍ ദേവലോകത്തേക്ക്; നാളെ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തും

ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം സന്ദര്‍ശിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സതീശന്റെ സന്ദര്‍ശനം. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ത്തഡോക്‌സ് സഭയുടെ കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് സതീശന്റെ അനുനയ നീക്കം.

പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിനിടെ, മണര്‍കാട് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നടപടി സഭയെ മുറിവേല്‍പ്പിച്ചു എന്ന് സഭാ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

സര്‍ക്കാരും സഭയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതോടെയാണ് അനുനയ നീക്കവുമായി മുഖ്യമന്ത്രി ദേവലോകത്തേക്ക് എത്തുന്നത്. വിദേശ സന്ദര്‍ശനത്തിലായിരുന്ന ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ തിങ്കളാഴ്ചയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുമെന്ന് വിഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

V.D. Satheesan to visit Orthodox Church headquarters as part of a conciliatory move

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊ​ല​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സം : വി കുഞ്ഞികൃഷ്ണൻ എം എൽഎ

വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷന്‍; ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി വേണം, ആഭ്യന്തരവകുപ്പിന് കത്തയച്ച് ആരോഗ്യമന്ത്രി

കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനം: റഷീദ് അഹമ്മദിന്റെ ഡെപ്യൂട്ടേഷന് മുന്‍കാല പ്രാബല്യത്തോടെ അനുമതി

ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ; വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും, മുസ്‌ലിം ലീഗ് മൗനത്തിൽ