വി ഡി സതീശൻ, ഫയൽ 
Kerala

'ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം'; വ്യാജ പ്രചാരണത്തിനെതിരെ വി ഡി സതീശന്‍ ഡിജിപിക്ക് പരാതി നല്‍കും

താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വീകരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വീകരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകീര്‍ത്തികരമായ ചിത്രമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിച്ചതിനെതിരെ വി ഡി സതീശന്‍ സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കും. ഉമാ തോമസ് എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ ജയത്തിന് പിന്നാലെയാണ് പ്രചാരണം നടത്തിയത്. ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം ചേര്‍ത്താണ് പ്രചരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചേക്കും; പ്രതിദിന ബാധ്യത 12 കോടിയിലധികം

എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !

സ്വര്‍ണവിലയില്‍ വര്‍ധന; 1,12,000ന് മുകളില്‍ തന്നെ