വിഡി സതീശന്‍ / ഫയല്‍ 
Kerala

ശശീന്ദ്രനെ പുറത്താക്കണമെന്ന് വിഡി സതീശന്‍; ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി

യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിവച്ച് ഒഴിയുകയാണ് ശശീന്ദ്രന്‍ ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും സതീശന്‍ പറഞ്ഞു

എകെ ശശീന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കി. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂര്‍വ്വം മറച്ചുവയ്ക്കാന്‍ മന്ത്രി ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. കൂടാതെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അഡ്വ.സജാലും എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ പരാതി നല്‍കി. 

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍സിപി നേതാവ് പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പോലീസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ വീണാ നായര്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT