Vedan instagram
Kerala

'ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു'; വേടന്റെ വിവാഹ ക്ഷണക്കത്ത് വൈറല്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് കല്യാണക്കുറി പങ്കുവെച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ഫെബ്രുവരി 24 ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

'ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു' എന്നാണ് ക്ഷണക്കത്തിന്റെ തുടക്കത്തിലുള്ളത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി തികച്ചും ലളിതമായി തയ്യാറാക്കിയ ഈ കുഞ്ഞു കല്യാണക്കുറി ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ദീര്‍ഘകാല സുഹൃത്തും എഴുത്തുകാരിയുമായ നവമിയാണ് വധു. പൂര്‍ണമായും രജിസ്റ്റര്‍ വിവാഹമായിട്ടായിരിക്കും ചടങ്ങുകള്‍ നടക്കുക. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് കല്യാണക്കുറി പങ്കുവെച്ചത്. ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതും രഞ്ജു തന്നെയാണ്.

'എന്ത് ലളിതമായിട്ടാണ് ഈ കല്യാണക്കുറി ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ ആര്‍ഭാടമില്ലാതെ ഒരു കുഞ്ഞ് കല്യാണക്കുറി. ഒട്ടും ആര്‍ഭാടമില്ലാതെ അവര്‍ കല്യാണം കൊണ്ടാടാന്‍ പോവുകയാണ്. എന്നും എന്നും എന്നും ഒത്തിരി സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ,' - രഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Vedan's wedding invitation goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്ക് വേണ്ടി സംസാരിച്ചത് പിസി ജോര്‍ജ്, എഫ്‌സിആര്‍എ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍'; ഷോണ്‍ ജോര്‍ജ്

ഫുട്‌ബോള്‍ ടീം ബസ് തടഞ്ഞ് മോഷ്ടാക്കള്‍ തുരുതുരെ വെടിവച്ചു; ഘാനയില്‍ യുവ താരത്തിനു ദാരുണാന്ത്യം, ഞെട്ടല്‍

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

ഹോമില്‍ ജയം തേടി ഹൈദരാബാദ്; ടോസ് രാജസ്ഥാന്, ആദ്യം പന്തെറിയും

എൽബിഎസ്സിൽ 26 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ, പത്ത്, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT