ഡോ. ഹാരിസ്  
Kerala

ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല, അന്വേഷണം അവസാനിപ്പിക്കും; ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ്.

ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ആര്‍ക്കെതിരെയും നടപടി ശുപാര്‍ശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അതേസമയം ഒരാഴ്ചത്തെ അനവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചേക്കും.

ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി.

ആശുപത്രിയില്‍ നിന്ന് ഉപകരണം കാണാതായതിലും ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഹാരിസിന്റെ മുറിയില്‍ അസ്വാഭാവികമായി പെട്ടി കണ്ടു എന്ന വാദം പൊളിഞ്ഞതോടെയാണിത്. ഉപകരണം കാണാതായതില്‍ പ്രസക്തി ഇല്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

Veena George assures no action against dr haris chirakkal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT