കൊച്ചിൻ പോർട്ടിൽ 20 ഒഴിവുകൾ; എഞ്ചിനീയർമാർക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം !

സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ, ബി.ഇ,ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
Cochin Port Authority jobs
Cochin Port Authority Offers 20 Apprentice Vacancies.file
Edited By:
Updated on
1 min read

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ബി.ഇ,ബി.ടെക് യോഗ്യതയുള്ളവർക്ക് ആണ് അവസരം. ആകെ 20 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 01.

Cochin Port Authority jobs
C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

ഒഴിവുകൾ

  • സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ: 10 ഒഴിവുകൾ

  • സിവിൽ എഞ്ചിനീയറിങ് ബി.ഇ,ബി.ടെക്: 10 ഒഴിവുകൾ

യോഗ്യത

സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ, ബി.ഇ,ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആണ് അവസരം.

അപേക്ഷകരുടെ പ്രായ പരിധി 18 മുതൽ 24 വയസ് വരെയാണ്.

വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ഒരു വർഷമോ അതിൽ കൂടുതലോ പരിശീലനമോ ജോലിപരിചയമോ നേടിയവർക്ക് അപ്രന്റീസായി നിയമനം ലഭിക്കില്ല.

Cochin Port Authority jobs
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

ശമ്പളം

സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് 13,000 രൂപയും സിവിൽ എഞ്ചിനീയറിങ് ബി.ഇ,ബി.ടെക് കഴിഞ്ഞവർക്ക് 15,000 രൂപയുമാണ് ശമ്പളം.

തിരഞ്ഞെടുപ്പ്

വിദ്യാഭ്യാസ യോഗ്യതയിൽ നേടിയ മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ ഫിറ്റ്നസ് പരിശോധനയും ഉണ്ടാകും.

Cochin Port Authority jobs
എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി ! 480 ഒഴിവുകൾ, മികച്ച ശമ്പളം നേടാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinport.gov.in/uploads/tenderfile/careerfile120260921112705.pdf

https://cochinport.gov.in/uploads/tenderfile/careerfile120260921112726.pdf

Cochin Port Authority jobs
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം
Cochin Port Authority jobs
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം
Cochin Port Authority jobs
ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ ആകാം; അഭിമുഖത്തിലൂടെ നിയമനം !
Summary

Cochin Port Authority Offers 20 Apprentice Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com