

എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എഞ്ചിനീയറിങ് സർവീസ് പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ ആയി അകെ 480 ഒഴിവുകളാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06.
സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ പ്രധാനമായും ഉള്ളത്.
ഇന്ത്യൻ റെയിൽവേ,സെൻട്രൽ വാട്ടർ എഞ്ചിനീയറിങ് സർവീസ്, സെൻട്രൽ പവർ എഞ്ചിനീയറിങ് സർവീസ്, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ്, പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലെ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ)യുടെ നിർദിഷ്ട പരീക്ഷകൾ പാസായവർക്കും വിജ്ഞാപനത്തിൽ പറയുന്ന മറ്റ് തത്തുല്യ യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകന്റെ പ്രായം 2027 ജനുവരി 1ന് 21 വയസ് പൂർത്തിയായിരിക്കണം.
30 വയസ് പൂർത്തിയായിരിക്കരുത്.
അതായത് 1997 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും PwBD വിഭാഗത്തിന് 10 വർഷവും പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
പൊതുവിഭാഗം ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്ക് 200 രൂപ ആണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, PwBD വിഭാഗക്കാർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
UPSCയുടെ ഔദ്യോഗിക ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 6.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.upsc.gov.in/sites/default/files/Notif-ESEP-2027-Engl-160926.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates