

നാഷണൽ ബാൽ ഭവൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (സയൻസ്), ക്യൂറേറ്റർ (മ്യൂസിയം) തുടങ്ങിയ തസ്തികകളിലാണ് അവസരം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.
ഡെപ്യൂട്ടി ഡയറക്ടർ
പരമാവധി പ്രായം 45 വയസ്.
ശമ്പളം 67,700–2,08,700 രൂപ
ഹ്യൂമാനിറ്റീസ്, സയൻസ് അല്ലെങ്കിൽ എജ്യുക്കേഷൻ വിഷയത്തിൽ ബിരുദാനന്തര ബിരുദം.
കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലോ പരിപാടികളിലോ നേരിട്ട് ജോലി ചെയ്ത പരിചയം കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
ചൈൽഡ് സൈക്കോളജി അല്ലെങ്കിൽ കുട്ടികളുടെ സർഗാത്മകത വികസനം സംബന്ധിച്ച ഗവേഷണ പരിചയവും ആവശ്യമാണ്.
അസിസ്റ്റന്റ് ഡയറക്ടർ (സയൻസ്)
പരമാവധി പ്രായം 40 വയസ്.
ശമ്പളം 56,100–1,77,500 രൂപ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള M.Sc. യോഗ്യത
കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ശാസ്ത്രീയ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കാനുള്ള കഴിവും പരിസ്ഥിതി വിഷയങ്ങളോടുള്ള താൽപര്യവും ആവശ്യമാണ്.
ക്യൂറേറ്റർ (മ്യൂസിയം)
പരമാവധി പ്രായം 40 വയസ്.
ശമ്പളം 44,900–1,42,400 രൂപ.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും മ്യൂസിയോളജിയിൽ ബിരുദവും വേണം.
മ്യൂസിയത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
കുട്ടികൾക്കായി നൂതനമായ എക്സിബിഷനുകൾ ആസൂത്രണം ചെയ്യാനും രൂപകൽപ്പന ചെയ്യാനും കഴിവുണ്ടാകണം.
എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല അറിവ് ആവശ്യമാണ്. അപേക്ഷാഫീസ് 1,000 രൂപ ആണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഓഫ്‌ലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 26 ആണ്. ഔദ്യോഗിക വിജ്ഞാപനവും അപേക്ഷാ ഫോമും നാഷണൽ ബാൽ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates