കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!

ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെയുള്ളവ വിവിധ വിഭാഗങ്ങളിലായി അകെ 30 ഒഴിവുകളാണ് ഉള്ളത്.
Sahitya Akademi Recruitment
Sahitya Akademi Recruitment 30 Vacancies for Clerk, MTS and Other Posts
Edited By:
Updated on
3 min read

കേന്ദ്ര സാഹിത്യ അക്കാദമി വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെയുള്ളവ വിവിധ വിഭാഗങ്ങളിലായി അകെ 30 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21.

Sahitya Akademi Recruitment
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

തസ്തിക - ഒഴിവുകൾ

  • ഡെപ്യൂട്ടി സെക്രട്ടറി – 1

  • അസിസ്റ്റന്റ് എഡിറ്റർ – 1

  • സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് – 2

  • ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ – 1

  • ടെക്നിക്കൽ അസിസ്റ്റന്റ് – 1

  • പ്രോഗ്രാം അസിസ്റ്റന്റ് – 1

  • പബ്ലിക്കേഷൻ അസിസ്റ്റന്റ് – 5

  • പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് – 2

  • സ്റ്റെനോഗ്രാഫർ ഗ്രേഡ് II – 4

  • മെസഞ്ചർ കം റൈഡർ – 1

  • വാൻ ഡ്രൈവർ – 1

  • ജൂനിയർ ക്ലർക്ക് – 4

  • മൾട്ടി ടാസ്കിങ് സ്റ്റാഫ് – 6

ആകെ ഒഴിവുകൾ – 30

Sahitya Akademi Recruitment
മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

1. ഡെപ്യൂട്ടി സെക്രട്ടറി (ജനറൽ അഡ്മിനിസ്ട്രേഷൻ)

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഭാഷയിലോ അല്ലെങ്കിൽ ബിസിനസ്സ്/പബ്ലിക് അഡ്മിനിസ്ട്രേഷനിലോ ഉള്ള ബിരുദാനന്തര ബിരുദം (കുറഞ്ഞത് 55% മാർക്ക് ആവശ്യമാണ്).

  • പ്രവൃത്തിപരിചയം: അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അല്ലെങ്കിൽ തത്തുല്യ തസ്തികകളിൽ 7 വർഷത്തെ പരിചയം. സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മികച്ച പരിചയമുണ്ടായിരിക്കണം.

  • ശമ്പളം: 67,700 മുതൽ 2,08,700 രൂപ വരെ

2. അസിസ്റ്റന്റ് എഡിറ്റർ

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം. ഇംഗ്ലീഷ്, ഹിന്ദി കൂടാതെ ഏതെങ്കിലും ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിൽ നല്ല അറിവുണ്ടായിരിക്കണം. കംപ്യുട്ടർ പരിജ്ഞാനം നിർബന്ധമാണ്.

  • പ്രവൃത്തിപരിചയം: സാഹിത്യ/ഗവേഷണ പുസ്തകങ്ങളുടെ എഡിറ്റിംഗിലും പുസ്തക നിർമ്മാണത്തിലും 5 വർഷത്തെ പരിചയം.

  • ശമ്പളം: 56,100 മുതൽ 1,77,500 രൂപ വരെ

Sahitya Akademi Recruitment
പോസ്റ്റ് ഓഫീസിൽ 25000+ ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !

3. സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത: ലൈബ്രറി സയൻസിൽ ഉള്ള ബിരുദം (ബാച്ചിലർ ഇൻ ലൈബ്രറി സയൻസ്). കംപ്യുട്ടർ ഉപയോഗിക്കാനുള്ള അറിവ് ആവശ്യമാണ്.

  • പ്രവൃത്തിപരിചയം: പ്രമുഖ ലൈബ്രറികളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.

  • ശമ്പളം: 35,400 മുതൽ 1,12,400 രൂപ വരെ

4. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ

  • വിദ്യാഭ്യാസ യോഗ്യത: ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഒരു പ്രധാന വിഷയമായി പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. കൂടാതെ വിവർത്തനത്തിൽ (ട്രാൻസ്‌ലേഷൻ) ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം.

  • പ്രവൃത്തിപരിചയം: സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഹിന്ദിയിൽ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള സാഹിത്യ വിവർത്തനത്തിൽ 3 വർഷത്തെ പരിചയം.

  • ശമ്പളം: 35,400 മുതൽ 1,12,400 രൂപ വരെ

Sahitya Akademi Recruitment
ഹൈക്കോടതിയില്‍ ഗാര്‍ഡനര്‍ ഒഴിവ്; 52,600 രൂപ വരെ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം

5. ടെക്നിക്കൽ അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം. കൂടാതെ ബുക്ക് പബ്ലിഷിംഗിൽ ഡിപ്ലോമ.

  • പ്രവൃത്തിപരിചയം: പ്രിന്റിംഗ് പ്രസ്സിലോ പബ്ലിഷിംഗ് ഹൗസിലോ പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട് 5 വർഷത്തെ പരിചയം.

  • ശമ്പളം: 35,400 മുതൽ 1,12,400 രൂപ വരെ

6. പ്രോഗ്രാം അസിസ്റ്റന്റ്

  • ശമ്പളം: 35,400 മുതൽ 1,12,400 രൂപ വരെ

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം. നല്ല കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

  • പ്രവൃത്തിപരിചയം: സാഹിത്യ, അക്കാദമിക് അല്ലെങ്കിൽ ഗവൺമെന്റ് സ്ഥാപനങ്ങളിലോ പബ്ലിഷിംഗ് ഹൗസിലോ മീറ്റിംഗുകൾ/കോൺഫറൻസുകൾ സംഘടിപ്പിക്കുന്നതിൽ 5 വർഷത്തെ പരിചയം.

Sahitya Akademi Recruitment
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ്ഷിപ്പ്; 270 ഒഴിവുകൾ, കേരളത്തിലും അവസരം

7. പബ്ലിക്കേഷൻ അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൂടാതെ പ്രിന്റിംഗിൽ (അച്ചടി) ഡിപ്ലോമ ഉണ്ടെങ്കിൽ മുൻഗണന ലഭിക്കും.

  • പ്രവൃത്തിപരിചയം: പ്രിന്റിംഗ് പ്രസ്സിലോ പബ്ലിഷിംഗ് ഹൗസിലോ പുസ്തക നിർമ്മാണവുമായി ബന്ധപ്പെട്ട് 5 വർഷത്തെ പരിചയം (ഡിപ്ലോമ ഇല്ലാത്തവർക്ക് പ്രവൃത്തി പരിചയം നിർബന്ധമാണ്).

  • ശമ്പളം: 35,400 മുതൽ 1,12,400 രൂപ വരെ

8. പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത: ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചുള്ള ബിരുദം. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രൂഫ് റീഡിംഗ് ചെയ്യാനുള്ള മികച്ച കഴിവ് ഉണ്ടായിരിക്കണം. കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.

  • പ്രവൃത്തിപരിചയം: നിർബന്ധമില്ല.

  • ശമ്പളം: 25,500 മുതൽ 81,100 രൂപ വരെ

Sahitya Akademi Recruitment
EPFO: ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം; ഗ്രൂപ്പ് 'എ' വിഭാഗത്തിൽ നിയമനം, മികച്ച ശമ്പളം!

9. സ്റ്റെനോഗ്രാഫർ ഗ്രേഡ് II

  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിജയം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

  • നൈപുണ്യം: ഇംഗ്ലീഷിലോ ഹിന്ദിയിലോ മിനിറ്റിൽ 80 വാക്കുകൾ ചുരുക്കെഴുത്ത് (ഷോർട്ട്ഹാൻഡ്) ചെയ്യാനുള്ള വേഗതയും കംപ്യുട്ടർ ടൈപ്പിംഗ് വേഗതയും ഉണ്ടായിരിക്കണം.

  • ശമ്പളം: 25,500 മുതൽ 81,100 രൂപ വരെ

10. മെസ്സഞ്ചർ കം റൈഡർ

  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിജയം. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ച് (മോട്ടോർ മെക്കാനിക്സ്) അടിസ്ഥാന അറിവ് വേണം.

  • ലൈസൻസും പരിചയവും: ഇരുചക്ര വാഹനങ്ങൾ അല്ലെങ്കിൽ കാർ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസും 3 വർഷത്തെ പരിചയവും.

  • ശമ്പളം:19,900 മുതൽ 63,200 രൂപ വരെ

Sahitya Akademi Recruitment
പ്ലസ് ടു സയൻസ് പാസായവർക്കും അവസരം; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ 51 ഒഴിവുകൾ

11. വാൻ ഡ്രൈവർ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയം. വണ്ടികളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ അറിയണം.

  • ലൈസൻസും പരിചയവും: ലൈറ്റ് അല്ലെങ്കിൽ ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസും 3 വർഷത്തെ പരിചയവും.

  • ശമ്പളം:19,900 മുതൽ 63,200 രൂപ വരെ

12. ജൂനിയർ ക്ലർക്ക്

  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിജയം. കംപ്യുട്ടർ ഉപയോഗിക്കാനുള്ള അറിവ് വേണം.

  • നൈപുണ്യം: കംപ്യുട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളോ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

  • ശമ്പളം:19,900 മുതൽ 63,200 രൂപ വരെ

Sahitya Akademi Recruitment
എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് സൗജന്യമായി കാനഡയിലേക്ക് പറക്കാം, റിസർച്ച് ഇന്റേൺഷിപ്പിന് അവസരം

13. മൾട്ടി-ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്)

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയം.

  • പ്രവൃത്തിപരിചയം: പരിചയം ആവശ്യമില്ല

  • ശമ്പളം: 18,000 മുതൽ 56,900 രൂപ വരെ

Sahitya Akademi Recruitment
കാർ ടെക്നോളജി പഠിക്കാം, മെഴ്‌സിഡസ് -ബെൻസ് സർട്ടിഫിക്കറ്റ് നേടാം; അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://sahitya-akademi.gov.in/pdf/variousposts_22.pdf

യോഗ്യതാ മാനദണ്ഡങ്ങൾ

https://sahitya-akademi.gov.in/pdf/EligibilityCriteria_22.pdf

ആപ്ലിക്കേഷൻ ഫോം

https://sahitya-akademi.gov.in/pdf/DeputySecretary-Form.pdf

https://sahitya-akademi.gov.in/pdf/AssistantEditor-Form.pdf

https://sahitya-akademi.gov.in/pdf/Others-Form.pdf

Sahitya Akademi Recruitment
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
Sahitya Akademi Recruitment
ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ അവസരം; ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ
Sahitya Akademi Recruitment
യുപിഎസ്‌സിയിൽ 34 ഒഴിവുകൾ; എഞ്ചിനീയറിങ് ബിരുദധാരികൾക്കും അവസരം
Summary

Sahitya Akademi Recruitment 30 Vacancies for Clerk, MTS and Other Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com