പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !

ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ISRO Recruitment
ISRO Propulsion Complex (IPRC), Mahendragiri, is inviting applications for 22 vacancies across Technical Assistant, Technician B, Cook A and Fireman A posts.
Edited By:
Updated on
2 min read

തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC), മഹേന്ദ്രഗിരി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 22 ഒഴിവുകളാണ് ഉള്ളത്. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ഡിപ്ലോമ, ഐ.ടി.ഐ, പത്താം ക്ലാസ് തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.iprc.gov.in/

ഒഴിവുകൾ

  • ടെക്നിക്കൽ അസിസ്റ്റന്റ് – ഓട്ടോമൊബൈൽ – 1

  • ടെക്നിക്കൽ അസിസ്റ്റന്റ് – മെക്കാനിക്കൽ – 3

  • ടെക്നിക്കൽ അസിസ്റ്റന്റ് – ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ – 1

  • ടെക്നീഷ്യൻ ബി – ടർണർ – 2

  • ടെക്നീഷ്യൻ ബി – ഫിറ്റർ – 4

  • ടെക്നീഷ്യൻ ബി – വെൽഡർ – 2

  • ടെക്നീഷ്യൻ ബി – മെഷിനിസ്റ്റ് – 3

  • ടെക്നീഷ്യൻ ബി – റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് – 1

  • ടെക്നീഷ്യൻ ബി – ഇലക്ട്രീഷ്യൻ – 1

  • കുക്ക് എ – 1

  • ഫയർമാൻ എ – 3

ISRO Recruitment
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

വിദ്യാഭ്യാസ യോഗ്യത

ടെക്നിക്കൽ അസിസ്റ്റന്റ്: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ വേണം. ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ടെക്നീഷ്യൻ ബി: പത്താം ക്ലാസ് വിജയിച്ച ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐയും എൻ.സി.വി.ടി എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ടർണർ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് അവസരം.

ISRO Recruitment
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

കുക്ക് എ: പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ മികച്ച നിലവാരമുള്ള ഹോട്ടൽ/കാന്റീനിൽ അഞ്ച് വർഷത്തെ പാചക പരിചയം വേണം.

ഫയർമാൻ എ: പത്താം ക്ലാസ് വിജയിച്ചിരിക്കണം. നിശ്ചിത ശാരീരിക ക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കുകയും പ്രാഥമിക മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.

ISRO Recruitment
12-ാം ക്ലാസ് കഴിഞ്ഞോ? കേന്ദ്ര സർക്കാരിൽ 2,536 ഒഴിവുകൾ; LDC മുതൽ DEO വരെ, ഇപ്പോൾ അപേക്ഷിക്കാം !

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും നടത്തും. ഫയർമാൻ എ തസ്തികയിൽ എഴുത്തുപരീക്ഷയ്ക്ക് പുറമെ ശാരീരിക ക്ഷമതാ പരിശോധനയും വിശദമായ മെഡിക്കൽ പരിശോധനയും ഉണ്ടാകും. അന്തിമ തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.iprc.gov.in/files/careers/Advertisement_12092026.pdf

ISRO Recruitment
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !
ISRO Recruitment
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
ISRO Recruitment
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
Summary

ISRO Propulsion Complex (IPRC), Mahendragiri, is inviting applications for 22 vacancies across Technical Assistant, Technician B, Cook A and Fireman A posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com