പട്ടിക്കാട് ഉണ്ടായ അപകടത്തിന്‍റെ വിഡിയോ ദൃശ്യം 
Kerala

പച്ചക്കറി ലോറികള്‍ കൂട്ടിയിടിച്ചു മറിഞ്ഞു, അടിയില്‍പ്പെട്ട ഡ്രൈവര്‍മാരില്‍ ഒരാള്‍ മരിച്ചു - വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: പട്ടിക്കാട് ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.

തമിഴ്‌നാട്ടില്‍ നിന്നും കായ കയറ്റിവന്ന

മിനി ലോറിയുടെ ഡ്രൈവര്‍ തമിഴ്‌നാട് ഗോപിചെട്ടിപാളയം സ്വദേശി 27 വയസ്സുള്ള മോഹന്‍ രാജ് ആണ് മരിച്ചത്. രണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ദേശീയപാതയിലെ സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാന്‍ നിര്‍ത്തിയതായിരുന്നു രണ്ടാമത്തെ മിനിലോറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് പുറകില്‍ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍, സഹായിക്കാനായി നിര്‍ത്തിയ മിനിലോറി ടയര്‍ പൊട്ടി നിര്‍ത്തിയ മിനിലോറിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതിനിടെ രണ്ട് മിനി ലോറികളുടേയും ഡ്രൈവര്‍മാര്‍ മറിഞ്ഞ മിനിലോറിക്കടിയില്‍ പെട്ടു.

ഇതില്‍ ഗുരുതരമായി പരിക്കേറ്റ, ടയര്‍ പൊട്ടി നിര്‍ത്തിയ മിനി ലോറിയുടെ ഡ്രൈവര്‍ ആണ് മരിച്ചത്. മറ്റു രണ്ട് ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

പീച്ചി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി മൂവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മോഹന്‍ രാജ് മരണത്തിന് കിഴടങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്