പരിക്കേറ്റ അമ്മപ്പട്ടിയും കുഞ്ഞും 
Kerala

വീണ്ടും ക്രൂരത: വഴിയരികില്‍ കിടന്ന അമ്മപ്പട്ടിയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി

വീണ്ടും ക്രൂരത: വഴിയരികില്‍ കിടന്ന അമ്മപ്പട്ടിയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: റോഡരികില്‍ കിടന്നിരുന്ന തള്ളപ്പട്ടിയുടെയും പട്ടിക്കുട്ടിയുടെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. മൃഗസ്‌നേഹികളുടെ സംഘടനയായ പോസ് നല്‍കിയ പരാതിയില്‍ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വാഹനം കയറിയിറങ്ങി അഞ്ചുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. അമ്മപ്പട്ടിയുടെ കാലിന് പരിക്കേറ്റു. കാനാട്ടുകര സ്വദേശിയുടെ കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

റോഡരികില്‍ കിടന്ന തള്ളപ്പട്ടിയുടെ ദേഹത്തേക്കാണ് ആദ്യം വണ്ടി ഓടിച്ചുകയറ്റിയത്. പിന്നീടാണ് കുഞ്ഞിന്റെ ശരീരത്തിലും വണ്ടി കയറ്റുകയായിരുന്നു. ദൃക്‌സാക്ഷിയായ കാനാട്ടുകര സ്വദേശി അഭിരാജാണ് പോസ് അധികൃതരെ അറിയിച്ചത്. അഭിരാജാണ് രണ്ടു പട്ടികളെയും ഇപ്പോള്‍ സംരക്ഷിക്കുന്നത്. 

ചികിത്സച്ചെലവുകള്‍ മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പോസ് പ്രവര്‍ത്തകര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'