കൊച്ചി: സംസ്ഥാനത്ത് മെയ് 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇന്ന് രണ്ടാം ദിനത്തിലേക്ക്. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്. അനുമതിയുള്ള അവശ്യസ്ഥാനപനങ്ങളല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ടായിട്ടും ലംഘിച്ചവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാൻ പാസിനായി അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. http://pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യാത്രാനുമതിലഭിച്ചാൽ പാസ് ഡൗൺലോഡ് ചെയ്യാം. വാക്സിനേഷനുപോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. വെബ്‌സൈറ്റിൽ ലഭിക്കുന്ന മാതൃക അനുസരിച്ച് വെള്ളക്കടലാസിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.
ഇന്നു മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂവെന്നു ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ ആർ ജോസ് അറിയിച്ചു. ലോക്ഡൗണിന്റെ ആദ്യ ദിനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫിസ് പരിധിയിൽ 85 വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ പിടികൂടിയ വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വൈകിട്ടു തിരികെ നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates