വെള്ളനാട് ശശിയെ ആനാവൂർ നാ​ഗപ്പൻ സ്വീകരിക്കുന്നു  ഫെയ്സ്ബുക്ക്
Kerala

തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു; വെള്ളനാട് ശശി സിപിഎമ്മില്‍

ആനാവൂര്‍ നാഗപ്പന്‍ വെള്ളനാട് ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് വെള്ളനാട് ശശി സിപിഎമ്മില്‍ ചേര്‍ന്നു. വെള്ളനാട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ വെള്ളനാട് ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള നേതാവായ വെള്ളനാട് ശശി കെപിസിസി അംഗമാണ്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പടലപ്പിണക്കത്തെത്തുടര്‍ന്നാണ് ശശി പാര്‍ട്ടി വിടുന്നത്.

കോണ്‍ഗ്രസിന്റെ തെറ്റായ പോക്കില്‍ പ്രതിഷേധിച്ച് ഇനിയും ആളുകള്‍ പാർട്ടിയിലേക്ക് വന്നേക്കുമെന്ന് ആനാവൂർ ​നാ​ഗപ്പൻ പറഞ്ഞു. സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ, വെള്ളനാട് ശശിയെ പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT