Vellappally Natesan ഫയൽ
Kerala

വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും; മുന്നറിയിപ്പുമായി സിപിഐ

വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കും

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ. വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.

വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ആശയപരമായി ചേരുന്നതല്ല. എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയ തരത്തിലുള്ള ഇടപെടലല്ല ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴില്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ പിന്തുണയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല.

അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കും. അതിനാല്‍ വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്ന് സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തു വന്നിരുന്നു.

The CPI says that carrying Vellappally Natesan will be a liability for the Left Front.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം