യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ വിധി ഇന്ന്. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് നിര്‍ണായക വിധി വരുന്നത്. സിപിഎം നേതാക്കളായ പി.ജയരാജന്, ടിവി രാജേഷ് ഉള്‍പ്പെടെ 33 പ്രതികളാണ് ഈ കേസില്‍ ഉള്ളത്..അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ശ്രദ്ധേയമായ കൂടിക്കാഴ്ച്ചയ്ക്ക് ഇന്ന് വേദിയൊരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് എന്നിവര്‍ തമ്മിലുള്ള ചരിത്രപരമായ ആദ്യ ത്രിരാഷ്ട്ര കൂടിക്കാഴ്ച്ച ഇന്ന് നടക്കും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് ലോകത്തിലെ മൂന്ന് പ്രധാന വന്‍ ശക്തികളുടെ തലവന്മാര് ആദ്യമായി ഒരേ വേദിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി ഒന്നിക്കുന്നത്. ചൈനയിലെ ഷെന്‍സെനിലാണ് കൂടിക്കാഴ്ച്ച..പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് തടസ്സം നേരിട്ടത്. SEA-ME-WE5(SMW5) എന്ന കേബിളിലാണ് തടസം നേരിട്ടതെന്നും പാകിസ്ഥാന് തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയായാണ് തകരാര്‍ സംഭവിച്ചതെന്നും പാകിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു..രാജ്യത്തുനിന്ന് ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ ലഹരിയുടെ വിപത്തും തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നക്സലിസം വീണ്ടും തലപൊക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കി..കുടുംബത്തിൽ സ്വത്തുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തീരുമാനമുണ്ടാകും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന തീർഥാടനം നടത്താൻ സാഹചര്യമൊരുങ്ങും. ആരോഗ്യം മെച്ചപ്പെടും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates