തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബി നിലവറയുടെ ഉള്ളടക്കത്തിന്റെ പേരില്‍ വഴിമാറ്റപ്പെട്ടെന്ന് ചരിത്രകാരന്‍ എംജി ശശിഭൂഷണ്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിടെ മുന്നിലെത്തിയ വിഷയം യഥാര്‍ത്തത്തില്‍ രേഖകളെ കുറിച്ചും നഷ്ടപ്പെട്ട സ്വര്‍ണത്തെ കുറിച്ചുമായിരുന്നു. മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ വിനോദ് റായിയുടെ റിപ്പോര്‍ട്ട് പ്രകാരം 1,100-ലധികം സ്വര്‍ണ്ണ 'കലശകുടം'ങ്ങള്‍ ഉണ്ടായിരുന്നു എന്നും ക്ഷേത്രത്തിലെ സ്വര്‍ണ്ണം ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചെന്നും, പറയുന്നുണ്ട്. ഇതിലായിരുന്നു സുപ്രീം കോടതിയുടെ ശ്രദ്ധപതിയേണ്ടിയിരുന്നത്. പക്ഷേ ചര്‍ച്ചകള്‍ ബി നിലവറയിലേക്ക് മാറുകയായിരുന്നു.
പിന്നീട്, ഐതിഹ്യങ്ങളുടെ പേരില്‍ ജനങ്ങളുടെ ശ്രദ്ധമാറി. നിലവറ ബി തുറക്കാന്‍ ശ്രമിച്ച ജഡ്ജിമാര്‍ക്ക് പരിക്കേറ്റത് ഉള്‍പ്പെടെ ശാപങ്ങളും കഥകളും പ്രചരിച്ചു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം നിധിയുടെ ദുരുപയോഗമായിരുന്നു എന്നും ശശിഭൂഷന്‍ പറയുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഭൂരിഭാഗവും അടസ്ഥാനമില്ലാത്തവയാണെന്നും ചരിത്രകാരന്‍ എംജി ശശിഭൂഷണ്‍ പറയുന്നു. ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെന്ന് പറയുന്നത് കളവാണ്. ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെന്ന് പറയുന്നത് കളവാണ്. ഉത്രാടം തിരുനാള്‍ ഏഴ് തവണ നിലവറ തുറക്കാന്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യ വിനോദ് റായിയുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ബി നിലവറ ഇരട്ട നിലകളുള്ളതാണെന്നുള്ള ഒരു വാദമുണ്ട്. ഭൂമിക്കടിയിലേക്ക് ഒരു ഭാഗമുണ്ടെന്നാണ് പറയുന്നത്. വിദഗ്ദ്ധ സമിതിയുടെ ആക്ടിങ് ചെയര്‍മാനെന്ന നിലയില്‍ ഒന്നര വര്‍ഷക്കാലം നിലവറകളുടെ താക്കോലുകള്‍ എന്റെ കസ്റ്റഡിയിലായിരുന്നു. പിന്നീട് ഞാന്‍ ജില്ലാ ജഡ്ജിക്ക് താക്കോലുകള്‍ കൈമാറി. അത്തരം ഒരു താക്കോല്‍ താന്‍ കണ്ടിട്ടില്ലെന്നും ശശി ഭൂഷണ്‍ പറയുന്നു.
സുപ്രീം കോടതി നിയോഗിച്ച് വിദഗ്ദ്ധ സമിതി ബി നിലവറ തുറന്നിട്ടില്ല. എ, സി, ഡി, ഇ നിലവറകളില്‍ എന്താണുള്ളത് നമുക്കറിയാം. 1931-32 കാലഘട്ടത്തില്‍ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് ക്ഷേത്ര നിലവറകളിലെ സാധനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ദീപിക, ദി ഹിന്ദു, ദി സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ ദിനപത്രങ്ങളില്‍ ആ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്ത് ബി നിലവറയിലെ സാധനങ്ങളും പരിശോധിച്ചിരിക്കാമെന്നും ശശിഭൂഷണ്‍ പറയുന്നു.
ബി നിലവറയുടെ താഴത്തെ നില പ്രധാന ശ്രീകോവിലിന്റെ അടിത്തറയാണെന്നും അതിനാല്‍ അത് തുറക്കരുതെന്നും മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ആ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. താഴെ ഒരു അറയുണ്ട്, പക്ഷേ അത് പ്രധാന ശ്രീകോവിലിന്റെ അടിത്തറയല്ല, എന്നാല്‍ പരിപാവനമായ ഒരിടം തന്നെയാണെന്നും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. ആ പറയുന്ന അറ എപ്പോഴെങ്കിലും തുറന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അത് ഒരു രേഖകളിലും പരാമര്‍ശിച്ചിട്ടില്ല.
രാജകുടുംബത്തിനെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്‍ നടത്തിയ ഉന്നയിച്ച് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന സൂചനയും ശശിഭൂഷണ്‍ നല്‍കുന്നുണ്ട്. ക്ഷേത്രത്തില്‍ നിന്നും പായസം കൊണ്ടുപോയ പാത്രങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്നായിരുന്നു വിഎസ് ഉന്നയിച്ച ആക്ഷേപം. എന്നാല്‍, ക്ഷേത്രത്തെക്കുറിച്ചോ അവിടെ പിന്തുടരുന്ന ആചാരങ്ങളെക്കുറിച്ചോ വി എസിന് ധാരണ ഇല്ലായിരുന്നു, പക്ഷേ പക്ഷേ അദ്ദേഹത്തിന്റെ ഉള്ളടക്കം സത്യമായിരുന്നു എന്നാണ് ശശിഭൂഷണ്‍ പറഞ്ഞുവയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates