ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം  ANI
Kerala

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

ഈ ഒരൊറ്റ വാദ കേള്‍ക്കലിനായി ഈ അഭിഭാഷകര്‍ക്ക് 15 കോടി മുതല്‍ 30 കോടി രൂപ വരെ നല്‍കിയത് ആരാണ്?.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. സമരത്തിനായി വന്‍ തുകയാണ് ചെലവിടുന്നത്. സുരക്ഷാ സേനയുടെ സംരക്ഷണത്തിനായി ജനം കവചമായി മാറണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു.

ഡല്‍ഹി നഗരം നിശ്ചലമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തിനായി സുപ്രിം കോടതിയില്‍ വാദത്തിനായി പതിനഞ്ചോളം അഭിഭാഷകരെത്തിയതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. അവര്‍ ഒരു സിറ്റിങ്ങിനായി രണ്ടുകോടി രൂപവരെയാണ് വാങ്ങുന്നത്. ഈ ഒരൊറ്റ വാദ കേള്‍ക്കലിനായി ഈ അഭിഭാഷകര്‍ക്ക് 15 കോടി മുതല്‍ 30 കോടി രൂപ വരെ നല്‍കിയത് ആരാണ്?. ഈ പ്രതിഷേധങ്ങള്‍ക്ക് വലിയ തോതിലുള്ള ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ഡ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയും ഈ സമരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനുള്ള വലിയ നീക്കത്തിന്റെ സൂചനയാണിത്. ഇതില്‍ അമേരിക്കന്‍ വ്യവസായിയുടെയും യുഎസ് വൈസ് പ്രസിഡന്റിന്റെയും ഇടപെടലുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രാജ്യവിരുദ്ധ നീക്കങ്ങള്‍ ജനങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കണം. ഇന്ത്യയെ നേപ്പാളോ ബംഗ്ലാദേശോ ആക്കി മാറ്റാനുള്ള ശ്രമമാണ്. പൊലീസും സുരക്ഷാ സേനയും രംഗത്തുണ്ടെങ്കിലും ജനം അവര്‍ക്ക് പിന്തുണ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

VHP questions funding for Jantar Mantar protest, alleges 'massive' spending

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്