VHSE Trial Allotment 2026 to Be Published on June 8.  file
Kerala

VHSE: ട്രയൽ അലോട്ട്‌മെന്റ് 8 ന് പ്രസിദ്ധീകരിക്കും

ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിച്ച് അലോട്ട്‌മെന്റ് ഫലം അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾക്ക് admission.vhseportal.kerala.gov.in വെബ്സൈറ്റിലൂടെ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം.

ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിച്ച് അലോട്ട്‌മെന്റ് ഫലം അറിയാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയിട്ടുള്ള വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്തുന്നതിനും അവസരമുണ്ട്.

ഓപ്ഷനുകൾ ഉൾപ്പെടെ അപേക്ഷയിൽ തിരുത്തലുകൾ ആവശ്യമുള്ളവർക്ക് കാൻഡിഡേറ്റ് ലോഗിൻ വഴി ജൂൺ 10 വൈകിട്ട് 5 മണിവരെ മാറ്റങ്ങൾ വരുത്താം. അപേക്ഷ നൽകിയ എല്ലാ വിദ്യാർഥികളും ട്രയൽ അലോട്ട്‌മെന്റ് ഫലം നിർബന്ധമായും പരിശോധിക്കണം. ഇതിനായി എല്ലാ ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലെയും ഹെൽപ്‌ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്താം.

VHSE Trial Allotment 2026 to Be Published on June 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം

'ചിരിയുടെ മണവാളന്‍'; 'സലിം കുമാര്‍ നിഖണ്ഡു'വും ചിരിതോരാത്ത ഡയലോഗുകളും

'വിജയ് 3 മാസം തികച്ച് ഭരിക്കില്ല'; ടിവികെ സര്‍ക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് സ്റ്റാലിന്‍

കേരളത്തിന്റേത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട 'വിചിത്ര' രാഷ്ട്രീയ സംസ്കാരം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

SCROLL FOR NEXT