ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു  FACEBOOK
Kerala

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ ഗതാഗത നിയന്ത്രണം

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഇന്നു കൊച്ചിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഇന്നു കൊച്ചിയില്‍. വൈകീട്ട് നാലിന് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇന്‍ഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്കു ശേഷമാണ് കൊച്ചിയില്‍ എത്തുന്നത്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വന്‍ സുരക്ഷയാണു പൊലീസ് ഒരുക്കിയിട്ടുള്ളത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി വിഡി സതീശന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം ജോണ്‍ എന്നിവരും രാജഗിരിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്താവളം മുതല്‍ കാക്കനാട് വരെയുള്ള മേഖലയില്‍ ഇന്നു ഗതാഗത നിയന്ത്രണമുണ്ടാകും. ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കാന്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്. ട്രാഫിക് നിയന്ത്രണത്തിനും അധികസേനയെ വിന്യസിച്ചിട്ടുണ്ട്.

ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി, അലങ്കാര മത്സ്യ വികസനം ലക്ഷ്യമിട്ടു കേന്ദ്ര ഫിഷറീസ് മന്ത്രാലയം ആവിഷ്‌കരിക്കുന്ന 'മിഷന്‍ രംഗീന്‍ മഛ്ലി2031' പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ജനസമ്പര്‍ക്ക പരിപാടിയിലും പങ്കെടുക്കും. ഇതിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗമാണ് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിലേക്കു പോകുന്നത്. രാജഗിരി കോളജിലെ പരിപാടിക്കു ശേഷം റോഡ് മാര്‍ഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി രാത്രി ഡല്‍ഹിയിലേക്കു മടങ്ങും.

Vice President in Kochi today; Traffic restrictions from Nedumbassery to Kakkanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

വിവാഹത്തിനു കരുതി വെച്ച 50 പവൻ മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്കേറ്റു

'ഞങ്ങളെ അങ്ങനെ ഒഴിവാക്കാന്‍ നീ ആയോ', ഹെല്‍മറ്റ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു; സംഭവം ഓണം വാരാഘോഷത്തിന്റെ സമാപന ദിവസം

ഹോര്‍മൂസില്‍ വീണ്ടും യുഎസ് ആക്രമണം, നേപ്പാളിൽ മരണം 800 കവിഞ്ഞു, പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍