കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്കേറ്റു

ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്
Kannur Central Jail
കണ്ണൂർ സെൻട്രൽ ജയിൽ
Edited By:
Updated on
1 min read

കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരാണ് ഏറ്റമുട്ടിയത്. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ രാമൻകുട്ടിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

Kannur Central Jail
'ഞങ്ങളെ അങ്ങനെ ഒഴിവാക്കാന്‍ നീ ആയോ', ഹെല്‍മറ്റ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു; സംഭവം ഓണം വാരാഘോഷത്തിന്റെ സമാപന ദിവസം

ഞായറാഴ്ച്ച രാവിലെ 6.45 മണിയോടെ ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്. സംഭവത്തിൽ ജയിൽ അധികൃതർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കിരൺ ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് കഴിഞ്ഞ ശനിയാഴ്ച്ച ജയിലിലെ കാപ്പ റിമാൻഡ് തടവുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.

Kannur Central Jail
തിരുവനന്തപുരത്ത് കാറിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത
Kannur Central Jail
'തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്ന് വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍?'
Kannur Central Jail
വരുംദിവസങ്ങളിലും വ്യാപക മഴ തുടരും; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത
Summary

Clash between prisoners again at Kannur Central Jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com