

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ശേഷം കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പൊലീസുകാരന് നേരെ ആക്രമണം. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെ തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ശ്രീജിത്തിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആര്യനാട് സ്വദേശി കൃഷ്ണദേവിനെ പൊലീസ് പിടികൂടി.
തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ശേഷം കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുകയായിരുന്നു പൊലീസ്. ആളുകളെ ഒഴിപ്പിച്ച ശേഷം വിശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ പിന്നില്‍ നിന്ന് ആക്രമിച്ചത്. 'ഞങ്ങളെ അങ്ങനെ ഒഴിവാക്കാന്‍ നീ ആയോ' എന്ന് ചോദിച്ച് ഓടിയെത്തി പ്രതി പിന്നില്‍ നിന്ന് തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ വീണ പൊലീസുകാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശ്രീജിത്തിന്റെ തലയ്ക്ക് ആറു തുന്നലാണ് വേണ്ടി വന്നത്. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി മ്യൂസിയം പൊലീസിനെ ഏല്‍പ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates