സി പി രാധാകൃഷ്ണന്‍ x
Kerala

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കളമശേരി എസ്സിഎംഎസ് ജംക്ഷന്‍ മുതല്‍ കളമശേരി ടിവിഎസ് ജംക്ഷന്‍ വരെയും കളമശേരി എച്ച്എംടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഞായറാഴ്ചയും തിങ്കളാഴ്ചയും) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 5.30 വരെ നഗരത്തില്‍ ദേശീയപാത 544, കളമശേരി എസ്‌സിഎംഎസ് മുതല്‍ ടിവിഎസ് ജംക്ഷന്‍ വരെയും മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി ജംക്ഷന്‍ മുതല്‍ തോഷിബ ജംക്ഷന്‍ വരെയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ മുതല്‍ ഇന്‍ഫോപാര്‍ക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.

ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂര്‍ മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലെത്തി ചേരാനല്ലൂര്‍ ജംക്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകണം.

പെരുമ്പാവൂര്‍, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പള്ളിക്കര, കരിമുകള്‍, അമ്പലമുകള്‍ റോഡ് വഴി ഇരുമ്പനം ജംക്ഷനില്‍ എത്തണം

കളമശേരി എസ്സിഎംഎസ് ജംക്ഷന്‍ മുതല്‍ കളമശേരി ടിവിഎസ് ജംക്ഷന്‍ വരെയും കളമശേരി എച്ച്എംടി, കളമശേരി മെഡിക്കല്‍ കോളജ് റോഡ്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ തോഷിബ ജംക്ഷന്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ്ങും വഴിയോര കച്ചവടവും അനുവദിക്കില്ല.

Vice President's visit: Traffic restrictions in Kochi today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദുബൈയിലെ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; സുഹൈല്‍ വീണ്ടും അറസ്റ്റില്‍

സീനിയർ വിദ്യാർഥിയുടെ ക്രൂര മർദ്ദനം; ശ്വാസകോശത്തിന് ക്ഷതം; 12കാരൻ വെന്റിലേറ്ററിൽ

'ഐതിഹാസിക റെഡ് ബോൾ കാലം'...! മുഷ്ഫിഖര്‍ റഹീം ടെസ്റ്റ് അവസാനിപ്പിക്കുന്നു...

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം, പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു, വിഡിയോ