ഉമ്മൻ ചാണ്ടി 
Kerala

വിഎസിന് എതിരായ കേസിൽ ജയം; ഉമ്മൻ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയിൽ സ്വീകരണം 

മാനനഷ്ടക്കേസിൽ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയിൽ സ്വീകരണം. സോളാർ കേസിലെ ആരോപണങ്ങളെ തുടർന്ന്  വി എസ് അച്യുതാനന്ദനെതിരെ നൽകിയ മാനനഷ്ടക്കേസിൽ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്. കോട്ടയത്തെ പ്രവർത്തകരാണ് സ്വീകരണം ഒരുക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടിയെന്ന് നേതാക്കൾ അറിയിച്ചു. 

2013 ജൂലൈയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. സോളാർ തട്ടിപ്പ് നടത്താൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് 2014ൽ ഹർജി നൽകിയത്. തന്നെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. 

തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസിൽ അപ്പീൽ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT