Deepak 
Kerala

ബസില്‍ ലൈംഗിക അതിക്രമമെന്ന പേരില്‍ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ ആരോപണവിധേയനായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ലൈംഗികാതിക്രമം കാണിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു.

തിരക്കുള്ള ബസിലെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്ന് ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

A young man who was allegedly accused of sexually assaulting a man on a bus committed suicide after a video went viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രഹസ്യമായി ആരെയും കാണാന്‍ പോയിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

സെഞ്ച്വറി തൂക്കി ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്; പരമ്പര പിടിക്കാന്‍ ഇന്ത്യ താണ്ടണം കൂറ്റന്‍ ലക്ഷ്യം

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; 'ചാമ്പ്യൻ' ഒടിടിയിലേക്ക്

ഓരോ മൂന്നു മാസത്തിലും 61,500 രൂപ പെന്‍ഷന്‍; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT