ടെലിവിഷൻ ദൃശ്യം 
Kerala

ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോ; സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസ്

നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ആറൻമുള പൊലീസാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസെടുത്ത് പൊലീസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തം​ഗം ആബിദ ബായിക്കെതിരെയാണ് കേസ്. അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ പങ്കിട്ടതിനാണ് കേസ്. 

നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ആറൻമുള പൊലീസാണ് കേസെടുത്തത്. ഫെയ്സ്ബുക്കിൽ ഇവർ പങ്കിട്ട വീ‍ഡിയോയാണ് കേസിനാധാരം. 

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ വീഡിയോ പങ്കിട്ടു. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരത്തിലുള്ള നടപടികൾ ചെയ്യാൻ പാടില്ലെന്നും എഫ്ഐആറിൽ പറയുന്നു. 

ഫെയ്സ്ബുക്കിലിട്ട വിഡീയോ പിന്നീട് ഇവർ ഡിലീറ്റ് ചെയ്തിരുന്നു. മത വിദ്വേഷം ഉദ്ദേശിച്ചല്ല ഇത്തരത്തിലൊരു വീഡിയോ ഇട്ടതെന്നു അവർ പിന്നീട് കുറിപ്പും ഇട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും