വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തുന്നു ടെലിവിഷന്‍ ചിത്രം
Kerala

കൈക്കൂലി വാങ്ങാന്‍ വീട്ടിലെത്തി; രണ്ടര ലക്ഷം കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍

കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി. കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്.

ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റാതിരിക്കുന്നതിനായാണ് ഗ്യാസ് ഏജന്‍സിയി ഉടമയോട് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയത്. ഇതിനായി ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപയായിരുന്നു. തുടര്‍ന്ന് മനോജ് പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതില്‍ രണ്ടരലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഡിജിഎം വിജിലന്‍സിന്റെ പിടിയിലായത്.

മനോജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അലക്‌സ് മാത്യു കൈക്കൂലി പണം കൈപ്പറ്റിയത്. നേരത്തെയും മനോജിന്റെ വീട്ടിലെത്തി ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT