വിജിലന്‍സ് പരിശോധന പ്രതീകാത്മക ചിത്രം
Kerala

'സെക്കന്റ്‌സ്' വ്യാജമദ്യ വില്‍പന; ബാറിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലും മിന്നല്‍ പരിശോധന; ഓപ്പറേഷന്‍ ബാര്‍കോഡ്

അന്യസംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം കടത്തികൊണ്ടു വന്ന് ബാറുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്താകെ ബാര്‍ ഹോട്ടലുകളിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ഓപ്പറേഷന്‍ ബാര്‍ കോഡ് എന്ന പേരില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ബാറുകളില്‍ സെക്കന്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന അനധികൃത വ്യാജ മദ്യ വില്‍പ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.ഇതിനെതിരെ നടപടിയെടുക്കാതിരിക്കാനും പരിശോധനകള്‍ നടത്താതിരിക്കാനും ചില ഉദ്യോഗസ്ഥര്‍ ബാറുകാരില്‍ നിന്നും മാസപ്പടിയായി കൈക്കൂലിയും മദ്യവും കൈപ്പറ്റാറുണ്ടെന്നും വിജിലന്‍സിന് വിവരം ലഭിച്ചു.

66 ബാര്‍ ഹോട്ടലുകളിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. പുതുവത്സര ആഘോഷക്കാലത്ത് മദ്യത്തിന്റെ ഉപയോഗം കൂടുമ്പോള്‍ അമിത ലാഭത്തിനായി ചില ബാര്‍ ഹോട്ടലുകള്‍ അബ്കാരി നിയമവും വിദേശമദ്യ ചട്ടങ്ങളും ലൈസന്‍സ് വ്യവസ്ഥകളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായും വിജിലന്‍സിന് വിവരം കിട്ടി. ബാര്‍ ഉടമകളില്‍ നിന്ന് മാസപ്പടി വാങ്ങി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഈ ക്രമക്കേടുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതായും വിവരമുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം കടത്തികൊണ്ടു വന്ന് ബാറുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. കടത്തികൊണ്ടു വരുന്ന മദ്യവും ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലര്‍ത്തി ഒരു സങ്കര മദ്യം രൂപപ്പെടുത്തി വില്‍പ്പന നടത്തുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന.

Vigilance conducts flash raids titled 'Operation Bar Code' at bar hotels and Excise Circle offices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

SCROLL FOR NEXT