പൂരത്തിലെ പത്തുക്ഷേത്രങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നു, വടക്കുന്നാഥന് മുന്നില്‍ ശിവരാത്രി പൂരം; അപൂര്‍വ്വ കാഴ്ച- വിഡിയോ

തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളായ പത്തുക്ഷേത്രങ്ങള്‍ വടക്കുന്നാഥക്ഷേത്രം മതില്‍ക്കകത്ത് അണിനിരന്നപ്പോള്‍ ശിവരാത്രി പൂരമായി മാറി
Shivaratri Pooram
വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി കൂട്ടിയെഴുന്നള്ളിപ്പ്
Updated on
1 min read

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളായ പത്തുക്ഷേത്രങ്ങള്‍ വടക്കുന്നാഥക്ഷേത്രം മതില്‍ക്കകത്ത് അണിനിരന്നപ്പോള്‍ ശിവരാത്രി പൂരമായി മാറി. ശിവരാത്രി രാത്രി ഒരുമണിക്കുശേഷമുള്ള ഈ അപൂര്‍വ കൂട്ടിയെഴുന്നള്ളിപ്പില്‍ തൃശൂര്‍ പൂരത്തിന് പങ്കാളിയല്ലാത്ത അശോകേശ്വരം തേവരാണ് നെടുനായകത്വം വഹിക്കുന്നത് എന്നതാണ് സവിശേഷത.

നെയ്തലക്കാവ്, അയ്യന്തോള്‍, ലാലൂര്‍, കാരമുക്ക്, ചൂരക്കാട്ടുകര ഭഗവതിമാരുടെയും കണിമംഗലം, പനമുക്കുംപിള്ളി ശാസ്താക്കന്മാരുടെയും എഴുന്നള്ളിപ്പ് അര്‍ധരാത്രിയോടെ വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിച്ചു. 1.15-ന് നടന്ന തൃപ്പുകയ്ക്കുശേഷമായിരുന്നു പതിനൊന്ന് ദേവീദേവന്‍മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. രാജാവിന്റെ പ്രതിനിധിയായി എത്തിയ അശോകേശ്വരം തേവരെ ചാടിക്കൊട്ട് എന്ന ആചാരത്തോടെയാണ് മതില്‍ക്കകത്തേക്ക് വരവേറ്റത്.

Shivaratri Pooram
'അച്യുതം കേശവം', ബിഹാര്‍ എംഎല്‍എ മൈഥിലി ഠാക്കൂര്‍ അലിഞ്ഞ് പാടി; ഏറ്റുപാടി ഗുരുവായൂരില്‍ ആയിരങ്ങള്‍- വിഡിയോ

അടിയന്തിരമാരാര്‍ നാലുഭാഗത്തേക്കും ചാടിക്കൊട്ടുന്നതാണ് ഇത്. രാജാവ് എഴുന്നള്ളി എന്ന് നാലുദിക്കിലുള്ളവരേയും അറിയിക്കുന്നതിനണിതെന്നാണ് പഴമക്കാര്‍ പറയുന്നത്. തൃശൂര്‍ പൂരത്തിന് ദേവീദേവന്‍മാര്‍ പലസമയങ്ങളില്‍ എഴുന്നള്ളി വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നതാണ് രീതിയെങ്കില്‍ ശിവരാത്രി കൂട്ടിയെഴുന്നള്ളിപ്പില്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നാണ് വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നത്.

Shivaratri Pooram
'എയിംസ് വന്നാല്‍ അതിന്റെ മഹത്വം എനിക്ക് മാത്രം, എന്നാല്‍ ഈ പേരില്‍ വോട്ടുപിടിക്കാനില്ല'
Summary

Shivaratri Pooram in front of Vadakkunathan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com