M V Govindan 
Kerala

'സിബിഐ അന്വേഷണമാണ് അവസാന വാക്ക് എന്ന നിലപാടില്ല'; വി ഡി സതീശനെതിരായ വിജിലന്‍സ് ശുപാര്‍ശയില്‍ എം വി ഗോവിന്ദന്‍- വിഡിയോ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലന്‍സ് ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലന്‍സ് ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ ഒരു പ്രശ്‌നം മാത്രമല്ല. വിദേശത്തുള്ള പണവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്ന നിലപാട് തങ്ങള്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങളെ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി എല്ലാ കാലത്തും വരുന്നുണ്ടല്ലോ. നോട്ടീസ് വരും. വ്യത്യസ്ത രീതിയിലുള്ള ഇടപെടല്‍ വരും. അതും ഇതുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ ഒരു പ്രശ്‌നം മാത്രമല്ല.വിദേശത്തുള്ള പണവുമായി ബന്ധപ്പെട്ട കാര്യമാണ്. അവിടെ പോയി യോഗം ചേരാനും പണം സ്വരൂപിക്കാനും ആര്‍ക്കും അവകാശമൊന്നുമില്ലല്ലോ? എന്താണ് ഇനി നിയമപരമായി ചെയ്യാന്‍ കഴിയുക എന്നത് സര്‍ക്കാരാണ് ആലോചിക്കേണ്ടത്. സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്ന നിലപാട് ഞങ്ങള്‍ സ്വീകരിക്കുന്നില്ല. പക്ഷേ ഇത് വിദേശവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്റെ കാര്യം അന്വേഷിച്ച് അതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ്. ഇതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്.'- എം വി ഗോവിന്ദന്‍ പറഞ്ഞു.

പുനര്‍ജനി ക്രമക്കേടിലാണ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുള്ളത്. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

vigilance recommendation against VD Satheesan; MV Govindan reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളാടി മണ്ണിടിച്ചില്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മ്മാണ കമ്പനി 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

Weekly horoscope (July 12- July 18, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam July 13 | പരീക്ഷയിൽ മികച്ച വിജയം, വരുമാനം വർധിക്കും

മോശം കളിയെന്ന് ഇം​ഗ്ലണ്ട് കോച്ച്... വായിൽ തോന്നിയത് തട്ടിവിടും പോലെ അല്ലെന്ന് ബെല്ലിങ്ഹാം!

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; കുരുക്കായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്, മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു