Minister V Sivankutty ഫയൽ
Kerala

വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍, സ്‌കൂള്‍ കലോത്സവം പരാതി രഹിത മേളയായി മാറും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ പൂര്‍ണമായും സംസ്ഥാന പൊലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ പൂര്‍ണമായും സംസ്ഥാന പൊലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണ തൃശൂരില്‍ നടക്കുന്ന കലോത്സവം പൂര്‍ണമായും പരാതി രഹിത മേളയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാല്‍നാട്ടിനുശേഷം നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിധികര്‍ത്താക്കള്‍ സത്യവാങ്മൂലം എഴുതി നല്‍കണം. ഇതില്‍ നിന്ന് വ്യത്യസ്ഥമായി വിധിനിര്‍ണയം നടത്തിയാല്‍ നിയമപരമായി നടപടി സ്വീകരിക്കും. അത്തരത്തില്‍ എല്ലാ തരത്തിലുമുള്ള ജാഗ്രതയോടെയാകും കലോത്സവം നടക്കുക. മേള തൃശൂരിലെ ജനത നെഞ്ചേറ്റി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജനുവരി 14 മുതല്‍ 18വരെയാണ് കലോത്സവം. 25 വേദികളില്‍ 249 മത്സര ഇനങ്ങളാണുള്ളത്. 14000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തിനെത്തും. നാന്നൂറോളം വിധികര്‍ത്താക്കളുണ്ടാവും. 14ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

vigilance watch on kalolsavam judges; minister v sivankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT