വിജയ് ബാബു/ഫയൽ 
Kerala

നടിയെ ബലാത്സംഗം ചെയ്ത കേസ്: ഗായകന്റെയും ഭാര്യയുടേയും മൊഴിയെടുക്കും; നടന്‍ ഉള്‍പ്പെടെ നാലു പേരെ ചോദ്യം ചെയ്തു

നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് യുവനടൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഗായകന്റെയും ഭാര്യയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഇവര്‍ ഒരുമിച്ചു കണ്ടിരുന്നു. കേസില്‍ സാക്ഷികളായാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നടന്‍ സൈജു കുറുപ്പിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയവെ വിജയ്ബാബുവിനെ സഹായിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിജയ് ബാബുവിനെ ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു കൊടുത്തത് ഇദ്ദേഹമാണെന്നാണ് സംശയം. 

നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞത്. വിജയ് ബാബുവിന്റെ പേരില്‍ കേസെടുക്കുന്നതിന് മുന്‍പാണ് കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കിയത്. കാര്‍ഡ്എത്തിച്ച് നല്‍കാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.' 

റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജുവിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. അറിഞ്ഞുകൊണ്ടാണ് സഹായിച്ചതെങ്കില്‍ പ്രതിയാക്കുമെന്നാണ് സൂചന. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT