ജിബി എം മാത്യു 
Kerala

പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കുന്നതിന് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിന്റെ വിജിലന്‍സ് പിടികൂടി. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ ആണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വേങ്ങൂര്‍ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ജിബി എം മാത്യുവാണ് പിടിയിലായത്.

ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്തിന് കരമൊടുക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോഴാണ് ജിബി കൈക്കൂലി ആവശ്യപ്പെട്ടത്. ഏറെ നാളായി കരമൊടുക്കണമെന്ന ആവശ്യവുമായി ഓഫീസ് കയറിയിറങ്ങിയിട്ടും ഓരോ കാരണം പറഞ്ഞ് ജിബി ഫയല്‍ മടക്കിയെന്നാണ് പരാതി.

ഒടുവില്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസ് വളഞ്ഞ് ജിബിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ജിബി വേങ്ങൂര്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുകയാണ്. വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം.വര്‍ഗീസും സംഘവുമാണ് ജിബിയെ അറസ്റ്റ് ചെയ്തത്.

Village assistant arrested for accepting bribe in Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

കേരള കോണ്‍ഗ്രസ് (എം) നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; മുന്നണി മാറ്റത്തിൽ ഭിന്നത

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

'ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

SCROLL FOR NEXT