നെല്ലറ ഗ്രാമീണ ടൂറിസം (Tourism ) പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മന്ത്രി ആര്‍ ബിന്ദു പെടല്‍ ബോട്ടില്‍ സഞ്ചരിക്കുന്നു. tourism  Special Arrangement
Kerala

പ്രകൃതിയും ഗ്രാമഭംഗിയും ആസ്വദിക്കാം; ചേനം പാടശേഖരത്തില്‍ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കം

എട്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തി മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗ്രാമീണ പ്രകൃതിഭംഗി ആസ്വദിക്കാന്‍ തൃശൂര്‍ ജില്ലയില്‍ ഒരിടം. പാറളം, ചേര്‍പ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചേനം തരിശ് പാടശേഖരത്തില്‍ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കം. മന്ത്രി ഡോ. ആര്‍ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തി മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുട്ടവഞ്ചി ബോട്ടിങ്ങ്, കയാക്കിങ്ങ് തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് പാടശേഖരത്തില്‍ തുടക്കമിടുന്നത്. സ്വദേശീയരും, വിദേശിയരുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ചേനം പാടശേഖര കമ്മിറ്റി കേരളത്തിന്റെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയിലേക്കാണ് കാലുകുത്തിയിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. പ്രാദേശിക സാമ്പത്തിക വികസനത്തിന് ഏറെ സഹായകമായ പദ്ധതിയായിത് വളരട്ടെയെന്നും നമ്മുടെ സാംസ്‌ക്കാരിക രൂപങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വേദികൂടിയായി ഈ പദ്ധതിയെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ചേനം തരിശ് പടവ് പ്രസിഡന്റ് ബിജു പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു.

The Nellara Rural Tourism Project has been launched in the Chenam Tharish Padashekharam in Paralam and Cherpp grama panchayats. The project was inaugurated by Minister Dr. R. Bindu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT