വിനോദിനി 
Kerala

ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

Author : ശ്യാം പി വി

പാലക്കാട്: ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരി വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഉത്തരവിറക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടിയുടെ ഭാവിജീവിതവും തൊഴില്‍ സാധ്യതകളും ഗുരുതരമായി ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ണായക നിര്‍ദേശം നല്‍കിയത്.

കൈ നഷ്ടപ്പെട്ടതിനാല്‍ ഭാവിയില്‍ സാധാരണ തൊഴില്‍ ചെയ്യാനോ സ്ഥിര വരുമാനം കണ്ടെത്താനോ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാറും അംഗം ഷാജേഷ് ഭാസ്‌കര്‍ പിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസവും ചികിത്സയും സര്‍ക്കാര്‍ തുടര്‍ന്നും ഏറ്റെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 21 വയസ് വരെ പഠനച്ചെലവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ചികിത്സയുടെ മുഴുവന്‍ ചെലവും ആരോഗ്യവകുപ്പ് വഹിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം മിഷന്‍ വാത്സല്യ പദ്ധതിയുടെ ആനുകൂല്യങ്ങളും പ്രത്യേക കുടുംബസാഹചര്യത്തില്‍ ആവശ്യമായ മാനസിക പിന്തുണയും കൗണ്‍സലിംഗും മാര്‍ഗനിര്‍ദേശങ്ങളും കുട്ടിക്കും കുടുംബത്തിനും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബറില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചട്ടം 45 പ്രകാരം നിര്‍ദേശിച്ചിട്ടുണ്ട്. പാലക്കാട്ടെ പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ കൈയ്ക്ക് ചെറിയ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴുണ്ടായ ഗുരുതര സങ്കീര്‍ണതകളാണ് പിന്നീട് വലതുകൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടാക്കിയത്. സംഭവം സംസ്ഥാനതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ചികിത്സാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടക്കുകയും ആരോഗ്യവകുപ്പും മറ്റ് ഏജന്‍സികളും റിപ്പോര്‍ട്ടുകള്‍ തേടുകയും ചെയ്തിരുന്നു.

അതേസമയം, കുട്ടിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുകയും കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് ഭൂമി ലഭ്യമാക്കുന്നതിന് ഇടപെടലുകള്‍ നടത്തുകയും ചെയ്ത മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന മാതൃകാപരമായ ഇടപെടലാണിതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Vinodini should be given a government job in future: Child Rights Commission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

സലിംകുമാറിന് വിടചൊല്ലി കേരളം, ബന്ധുനിയമന വിവാദത്തിൽ രാജി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍'; സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍

പാചകവാതക വില വര്‍ധന: ജനങ്ങളുടെ ജീവിതഭാരം വര്‍ധിക്കുന്നു, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നിലപാട്: പ്രതിപക്ഷ നേതാവ്

236 കോടിയ്ക്ക് മുകളില്‍ നേടി 'പെദ്ധി'; 3 ദിവസം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ ചിത്രം

SCROLL FOR NEXT