

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് തിരിച്ചടിയുമായി കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് മിണ്ടാതിരിക്കുന്ന രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പക്ഷപാതിത്വം കാണിക്കുകയാണെന്ന് കേന്ദ്രം ആരോപിച്ചു.
ബിജെപി ഭരിച്ച കഴിഞ്ഞ 10 വര്‍ഷത്തിനിടെ 150ലധികം ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡയാണ് രംഗത്തെത്തിയത്. വിദ്യാര്‍ഥി പ്രതിഷേധത്തെ രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ ഗാന്ധി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
'കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഭരിക്കുന്ന ജമ്മു കശ്മീരിലെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം ഭരണത്തിന് കീഴില്‍ ജെഎസി പരീക്ഷയുടെ ഹിന്ദി, സയന്‍സ് പേപ്പറുകളും ചോര്‍ന്നിരുന്നു. കേരളം, പഞ്ചാബ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷ നേതാവിനോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ് - എന്തുകൊണ്ടാണ് താങ്കള്‍ ഇത്ര സെലക്ടീവ് ആകുന്നത്? യുപിഎ സര്‍ക്കാരുകളുടെയും യുപിഎ പിന്തുണച്ച സര്‍ക്കാരുകളുടെയും കാലത്തെ പേപ്പര്‍ ചോര്‍ച്ചകളെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല? വിദ്യാര്‍ഥികളുടെ ക്ഷേമമോ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതോ അല്ല നിങ്ങളുടെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്' -നഡ്ഡ പറഞ്ഞു.
നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് ജെപി നഡ്ഡ ആവര്‍ത്തിച്ചു. പരോക്ഷമായ കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം വിഷയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം ഇതിനായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി എത്ര സമയം വേണമെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 152 പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കുട്ടികള്‍ എന്ത് തെറ്റാണ് ചെയതത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങളാണ്?. സമാധാനപരമായി പ്രതിഷേധിച്ച അവരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭിക്കാന്‍ അവര്‍ അര്‍ഹരാണ്. എന്നാല്‍ അത് അവര്‍ക്ക ലഭിക്കുന്നില്ല. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും രാഹുല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates