'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 152 പരീക്ഷാ പേപ്പര്‍ ചോര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
rahul gandhi
രാഹുല്‍ ഗാന്ധി
Author:
Updated on
1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 152 പരീക്ഷാ പേപ്പര്‍ ചോര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിജെപി പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കറുത്ത് ബാന്‍ഡ് ധരിച്ചെത്തിയായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം.

കുട്ടികള്‍ എന്ത് തെറ്റാണ് ചെയതത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങളാണ്?. സമാധാനപരമായി പ്രതിഷേധിച്ച അവരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭിക്കാന്‍ അവര്‍ അര്‍ഹരാണ്. എന്നാല്‍ അത് അവര്‍ക്ക ലഭിക്കുന്നില്ല. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും രാഹുല്‍ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായി അറിയപ്പെട്ടിരന്നു നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥയായി. ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചത് 7.5 കോടി വിദ്യാര്‍ഥികളെയാണ്വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചയ്ക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളോട് മാപ്പുപറയണമെന്നും രാഹുല്‍ പറഞ്ഞു.

rahul gandhi
നീറ്റ് ചോദ്യചോര്‍ച്ചയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍; കറുപ്പു വസ്ത്രമണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം
rahul gandhi
ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി
rahul gandhi
കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമര്‍ഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍; ഇനി ആവര്‍ത്തിക്കില്ലെന്ന് രാഹുല്‍

Education system rigged: Rahul Gandhi cites 152 paper leaks, zero convictions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com