കിടപ്പുമുറിയില്‍ അണലി  
Kerala

കിടപ്പുമുറിയില്‍ അണലി, ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീടിനകത്ത് നിന്നും അസ്വാഭാവികമായ ചീറ്റല്‍ ശബ്ദം കേട്ടത് ശ്രദ്ധയില്‍പ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വീടിനകത്ത് ഉറങ്ങിക്കിടന്ന കുടുംബം അണലിയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്ക്.ചെറുകുന്ന് വെള്ളറങ്ങലില്‍ നിഹാലിന്റെ വീട്ടിലാണ് അണലി കയറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ അണലിയെ കണ്ടെത്തിയത്.

വീടിനകത്ത് നിന്നും അസ്വാഭാവികമായ ചീറ്റല്‍ ശബ്ദം കേട്ടത് ശ്രദ്ധയില്‍പ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കിയത്. ശബ്ദം കേട്ടതെവിടെ നിന്നാണെന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയ്ക്കുള്ളില്‍ ഭീതിയുയര്‍ത്തി അണലിയെ കണ്ടത്.

പരിഭ്രാന്തരാകാതെ ഉടന്‍ തന്നെ നിഹാല്‍ തലയിണ ഉപയോഗിച്ച് പാമ്പ് പുറത്തേക്ക് പോകാത്ത വിധം തടയുകയായിരുന്നു. തുടര്‍ന്ന് സര്‍പ്പ വളണ്ടിയര്‍ സുചീന്ദ്രന്‍ മൊട്ടമ്മലിനെ വിവരമറിയിച്ചു. സുചീന്ദ്രന്‍ സ്ഥലത്തെത്തി പാമ്പിനെ അതിവേഗം പിടികൂടി. പിഞ്ചുകുട്ടികളടക്കം ഉണ്ടായിരുന്ന വീട്ടില്‍ വലിയൊരു അപകടമാണ് ഇതോടെ ഒഴിവായത്.

Viper in bedroom, sleeping family barely escapes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT