കൊച്ചിയില്‍ ആറുവയസുകാരിയെ വിഷം നല്‍കി കൊലപ്പെടുത്തി, പിന്നാലെ അച്ഛന്‍ തൂങ്ങി മരിച്ചു

ആലപ്പുഴ സ്വദേശികളായ പവിശങ്കര്‍, ആറുവയസുകാരി വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
Father commits suicide after murdering daughter in Elamakkara
പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു വിഡിയോ ദൃശ്യം
Updated on
1 min read

കൊച്ചി: എറണാകുളം എളമക്കരയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ സ്വദേശികളായ പവിശങ്കര്‍, ആറുവയസുകാരി വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Father commits suicide after murdering daughter in Elamakkara
ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

ആലപ്പുഴ സ്വദേശികളായ കുടുംബം മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം എളമക്കരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Father commits suicide after murdering daughter in Elamakkara
'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. ഉടന്‍ തന്നെ വാസുകിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary

Father commits suicide after murdering daughter in Elamakkara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com