എസ്എഫ്‌ഐ പതാക,വിശാഖ് 
Kerala

എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടം; വിശാഖിനെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

വിശാഖ് കേസില്‍ പ്രതിയായതോടെയാണ് കോളജിന്റെ പുതിയ പ്രിന്‍സിപ്പല്‍ എന്‍കെ നിഷാദിന്റെ നടപടി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടത്തില്‍  പ്രിന്‍സിപ്പലിനെ മാറ്റിയതിന്‌ പിന്നാലെ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വിശാഖ് കേസില്‍ പ്രതിയായതോടെയാണ് പുതിയ പ്രിന്‍സിപ്പല്‍ എന്‍കെ നിഷാദിന്റെ നടപടി.

കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജി ജെ ഷൈജുവിനെതിരെ കോളജ് മാനേജ്മെന്റാണ് നടപടിയെടുത്തത്.പൊലീസ് കേസെടുത്തതിന്റെയും സര്‍വകലാശാല നിര്‍ദേശവും പരിഗണിച്ചാണ് മാനേജ്മെന്റ് നടപടി. പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മാനേജ്മെന്റിന് കത്തു നല്‍കിയിരുന്നു.

പ്രിന്‍സിപ്പലിനെതിരെ നടപടി എടുത്തില്ലെങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഷൈജു ഒളിവില്‍ പോയി.കോളജിന്റെ പുതിയ പ്രിന്‍സിപ്പല്‍ ആയി ഡോ. എന്‍കെ നിഷാദിനെ നിയമിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു. ആള്‍മാറാട്ടം വിവാദമായതിന് പിന്നാലെ എസ്എഫ്ഐയും സിപിഎമ്മും വിശാഖിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT