ഫയല്‍ ചിത്രം 
Kerala

എല്ലാ റേഷൻ കാർഡുടമകൾക്കും വിഷു, ഈസ്‌റ്റർ കിറ്റ് ; 14 ഇനം സാധനങ്ങൾ

നേരത്തെ നൽകിയിരുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വിഷു-ഈസ്റ്റർ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിലിൽ  സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌. 

 നേരത്തെ നൽകിയിരുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വിഷു-ഈസ്റ്റർ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 14 ഇനം സാധനങ്ങളാണ് സ്പെഷൽ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി മുതൽ 9 സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 

അതേസമയം ജനുവരി മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇന്നു കൂടി (27-02-2021) വിതരണം ചെയ്യുമെന്ന് സപ്ലൈകോ അറിയിച്ചു. 

കിറ്റിലെ സാധനങ്ങൾ: പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന്‌ –- 500 ഗ്രാം, തുവരപ്പരിപ്പ്‌ –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്‌പൊടി –- 100 ഗ്രാം,  ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം,  സോപ്പ്‌ –- രണ്ട്‌ എണ്ണം, ഉപ്പ്‌ –- 1 കിലോഗ്രാം, കടുക്‌/ ഉലുവ –- 100 ഗ്രാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21