വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ 
Kerala

ഇനി ഒരു ദിവസം മാത്രം;12 കോടിയുടെ ഭാ​ഗ്യശാലി ആര്?, വിഷു ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നാളെ

വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. ബുധനാഴ്ച ഉച്ചയോടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്ന് അധികൃതർ പറഞ്ഞു. 300 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതൽ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബംപറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മൺസൂൺ ബമ്പറിന്റെ ടിക്കറ്റ് വില. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT