അറസ്റ്റിലായ വിനോദും ശരത്തും/ ടെലിവിഷന്‍ ചിത്രം 
Kerala

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി സഹോദരിമാരെ ബലാത്സംഗം ചെയ്തു; 2 പേര്‍ അറസ്റ്റില്‍

വിതുര ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിതുര ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. വിനോദ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. പതിനാറും പതിനാലും വയസ്സുള്ള സഹോദരിമാരാണ് തുടര്‍ച്ചയായി നിരവധി തവണ ബലാത്സംഗത്തിനിരയായത്. 

മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് 16കാരിയെ വനത്തിനുള്ളില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാടകവീട്ടില്‍ വച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസ് കണ്ടെത്തി. 

ഒളിവില്‍ പ്രതിയെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ശരത്തിനെ പൊലീസ് ജോലി സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും തുടര്‍ച്ചയായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT