തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ രണ്ടാം ഘട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയില്‍ വിസ്മയമായി മാറിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, 'ഒന്നും നടക്കാത്ത നാട്' എന്നായിരുന്നു വികസനത്തിന്റെ കാര്യത്തില്‍ കേരളം കേട്ട പ്രധാന ആക്ഷേപം. കേരളത്തിന് പറ്റിയ കാര്യമല്ല' എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി. 2024 ജൂലായില്‍ ഇവിടെ ആദ്യ മദര്‍ഷിപ്പ് വന്നു. 2025 മെയ് 2 ന് ഈ തുറമുഖം നാടിനു സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് നാം വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു..തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതകള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണത്തിന്റെ ഉദ്ഘാടനം നടന്ന വേദിയില്‍ ആയിരുന്നു പ്രതിപക്ഷ നേതാവ് പദ്ധതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പല കാരണങ്ങളാല്‍ ഒന്നാം ഘട്ടം 5 വര്‍ഷം വൈകി. അത്തരത്തിലുള്ള വൈകലുകള്‍ ഇനിയുണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു..തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന ശശി തരൂര്‍ എംപിയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുന്നു. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് വേദിയില്‍ നേരിട്ട അവഗണനയില്‍ പ്രതിഷേധിച്ച് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഉള്‍പ്പെടെ ബഹിഷ്കരിച്ച് തരൂര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട് മഞ്ഞുരുക്കലിന് ശ്രമിക്കുന്നത്..കൊച്ചി: എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഉള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എന്‍ഡിഎയുടെ ഭാഗമായതെന്ന് സാബു എം ജേക്കബ്. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും സാബു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. .പാലക്കാട്: സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്ന്, പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട മെട്രോ മാന്‍ ഇ ശ്രീധരന്‍. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ മൂന്നേകാല്‍ മണിക്കൂര്‍ സമയവുമാണ് വേണ്ടിവരിക. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates