Venu SM Online
Kerala

'എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോ?'; ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് മരിച്ച വേണുവിന്റെ ശബ്ദ സന്ദേശം പുറത്ത്

വേണു മരിച്ചതില്‍ വിമര്‍ശനവുമായി നേരത്തെ തിരു. മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ രംഗത്ത് വന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്.

തനിക്ക് എന്തെങ്കിലും സംഭിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ എന്നും ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും പുറത്തുവന്ന ഓഡിയോയില്‍ വേണു ചോദിക്കുന്നു. വേണു സുഹൃത്തിനയച്ച മറ്റൊരു ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു.

വേണു മരിച്ചതില്‍ വിമര്‍ശനവുമായി നേരത്തെ തിരു. മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ രംഗത്ത് വന്നിരുന്നു. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയില്‍ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് വിമര്‍ശിച്ചു. ഇക്കാലത്തും രോഗികള്‍ തറയില്‍ കിടക്കുന്നത് സാംസ്‌കാരിക കേരളത്തിന് മോശമാണെന്നും ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രം പോരാ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ഡോ. ഹാരിസ് വിമര്‍ശിച്ചു.

Voice message of Venu, who died due to medical complications, released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

SCROLL FOR NEXT