ഫയല്‍ ചിത്രം 
Kerala

വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വിഎസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വിഎസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.  

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി എസ് ഇപ്പോള്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും വി എസ് രാജിവെച്ചിരുന്നു. 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ ആശുപത്രികളിലെത്തി കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുത്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍